മാറാടി സ്കൂളിലെ ശലഭോദ്യാനത്തിലെ പൂമ്പാറ്റകൾ വർണ്ണവിരുന്നൊരുക്കുന്നു.

Muvattupuzhanews.in

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂളിൽ തയ്യാറാക്കിയ ശലഭോദ്യാനം വർണ്ണ വിരുന്നൊരുക്കി വ്യത്യസ്തമാകുന്നു.

ശലഭങ്ങളെ അറിയുക, ശലഭങ്ങളെ സംരക്ഷിക്കുക, ശലഭങ്ങളുടെ വിവിധ ജീവിത ഘട്ടങ്ങൾ നിരീക്ഷിക്കുക അതിലൂടെ പ്രകൃതിയിലെ ജിവജാലങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ശലഭോദ്യാനത്തിന്റെ സംരക്ഷണ ചുമതല പൂർണ്ണമായും വിദ്യാർത്ഥികൾക്കാണ്, ചെടികൾക്ക് വെള്ളം ഒഴിച്ച് പരിപാലിക്കുക, കളകൾ നീക്കം ചെയ്യുക, ജൈവവളമിടുക തുടങ്ങിയവ. ശലഭങ്ങൾക്ക് തേൻ എടുക്കാനും മുട്ടയിടാനുമായി രണ്ട് തരം ചെടികളാണ് ഉള്ളത് .രാവിലെ ക്ലാസ് തുടങ്ങുന്നതിനും അവസാനിപ്പിച്ചതിനു ശേഷവും കുറച്ച് സമയം വിദ്യാർത്ഥികൾ ശലഭോദ്യാനത്തിൽ ചിലവഴിക്കും. ഈ സമയം ശലഭങ്ങളുടെ നിറം, വലിപ്പം, ചിറകിലും ശരീരത്തിലുമുള്ള പുള്ളികൾ, പറക്കുന്ന രീതി എന്നിവ നിരീക്ഷിക്കുകയും ചെയ്യും. പ്രഭാതത്തിൽ കുട്ടികൾ എത്തുന്നതിന് മുൻപേ വിദ്യാലയാന്തരീക്ഷത്തെ സജീവമാക്കി കൊണ്ട് വർണ്ണ ശലഭങ്ങൾ പാറി പറന്നെത്തും. പത്തിലേറെ ഇനങ്ങളിലുള്ള ശലഭങ്ങൾ നിത്യസന്ദർശകരായി എത്തുന്നത്.കൃഷ്ണ ശലഭം, കരിനീലക്കടുവ, മഞ്ഞപാപ്പാത്തി, കണിക്കൊന്ന ശലഭം, നാട്ടു റോസ് തുടങ്ങിയ ഇനങ്ങളാണ് ഇവിടെയുള്ളത്. ഇത്തരത്തിലുള്ള ചെറിയ ശലഭോദ്യാനങ്ങൾ ഓരോ വീട്ടിലും നിർമ്മിച്ച് ഒരു മാറാടിയെ ശലഭ സൗഹൃദ ഗ്രാമമാക്കി മറ്റു വാൻ തയ്യാറെടുക്കുകയാണ് ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ. ഫ്ലോറികൾച്ചറിസ്റ്റ് പ്രൊട്ടക്ടറ്റഡ് കൾട്ടിവേഷൻ എന്ന കോഴ്സിലെ വിദ്യാർത്ഥികൾ പരിപാലിക്കുന്ന ബന്ദിപൂക്കളുടെ ആദ്യ വിളവെടുപ്പ് പ്രിൻസിപ്പാൾ റോണി മാത്യു നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ , പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, മദർ പി ടി.എ പ്രസിഡന്റ് സിനിജ സുനിൽ, അഗ്രികൾച്ചർ വൊക്കേഷണൽ ടീച്ചർ റനിതാ ഗോവിന്ദ്, പൗലോസ് റ്റി, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ചിത്ര ആർ.എസ് സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, കരിയർ മിസ്ട്രസ് കൃഷ്ണപ്രിയ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ഈ ശലഭോദ്യാനം.

ഫോട്ടോ കാപ്ഷൻ

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്സ് കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിപാലിക്കുന്ന ശലഭോദ്യാനം

Leave a Reply

Back to top button
error: Content is protected !!