മാറാടി വനിതാ ബാങ്കില്‍ നെഫ്റ്റ് സംവിധാനം ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: മാറാടി വനിതാ ബാങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന നെഫ്റ്റ് സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് ലീലാകുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത ശിവന്‍, വൈസ് പ്രസിഡണ്ട് കെ യു ബേബി, അംഗങ്ങളായ വത്സല ബിന്ദുക്കുട്ടന്‍, ബാബു തട്ടാര്‍കുന്നേല്‍, ബിന്ദു ബേബി ബാങ്ക് സെക്രട്ടറി ശ്രീവിദ്യ ,എം.പി.ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നെഫ്റ്റ് സംവിധാനം മുഖേന ഇടപാടുകാര്‍ക്ക് ബാങ്കില്‍ നേരിട്ട് എത്താതെ പണം നിക്ഷേപവും പിന്‍വലിക്കലും നടത്തുവാന്‍ സാധിക്കും.ഈ വര്‍ഷത്തെ മികച്ച വനിതാ ബാങ്കിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ബാങ്കാണ് മാറാടി വനിതാ ബാങ്ക്.

Leave a Reply

Back to top button
error: Content is protected !!