മാറാടിയില്‍ നടന്ന അഖില കേരള വടംവലി മത്സരത്തിൽ കവിത വെങ്ങാട് ജേതാക്കൾ.

Muvattupuzhanews.in
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഞാറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി ഗ്രൗണ്ടില്‍ നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ കവിതാ വെങ്ങാട് ജേതാക്കൾ. വടംവലി അസോസിയേഷന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് 450 കിലോ വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ വടം വലിമത്സരത്തിനാണ് ഇന്നലെ ഈസ്റ്റ് മാറാടി സാക്ഷ്യം വഹിച്ചത്. കേരളത്തിലെ ഏറ്റവും കരുത്തരായ 45 ഓളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഒന്നാം സമ്മാനം 50000 രൂപയും മുട്ടനാടും പി.എന്‍.രാജീവന്‍ പുള്ളോര്‍കുടിയില്‍ എവറോളിംഗ് ട്രോഫിയും കവിതാ വെങ്ങാട് കരസ്ഥമാക്കി, രണ്ടാം സമ്മാനം 30000 രൂപയും മുട്ടനാടും കിഴക്കേചിറക്കാട്ട് കോര ഉലഹന്നാന്‍ മെമ്മോറിയല്‍ എവറോളിം ട്രോഫിയും പ്രതിഭാ പ്രളയക്കാടും,മൂന്നാം സമ്മാനം 20000 രൂപയും മുട്ടനാടും മാടശ്ശേരിയില്‍ ഐപ്പ് കുര്യാക്കോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി ഗ്രാൻഡ് സ്റ്റാർ പുളിക്കലും കരസ്ഥമാക്കി.ഞാറാഴ്ച വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ മുൻ എം എൽ എ ശ്രീ ജോസഫ് വാഴക്കനും,മാറാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതാ ശിവനും ചേർന്ന് മത്സരം ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രസാദ് കുഞ്ഞുമോന്‍ സ്വാഗതവും ട്രഷറര്‍ പോള്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.


മുവാറ്റുപുഴ മാറാടിയിൽ നടന്ന വടംവലി മത്സരത്തിന്റെ റിസൾട്ട് ആദ്യ 16 സ്ഥാനക്കാർ
1 കവിത വെങ്ങാട്
2 പ്രതിഭ പ്രളയക്കാട്
3 ഗ്രാൻഡ് സ്റ്റാർ പുളിക്കൽ
4 സ്റ്റാർ വിഷൻ വെങ്കിടങ്ങ്
5 ഷാഡോസ് കരിയോട്
6 ബാബ വൈത്തിരി
7 ഫ്രണ്ട്സ് കിരാലൂർ
8 തണ്ടർ ബോയ്സ് മീനങ്ങാടി
9 എഫ്.സി. അകമല
10 ടിപ്പു ടൈഗേഴ്സ് ആലുവ
11 കർമ 7സ് ബോൾഗാട്ടി B
12 കർമ 7സ് ബോൾഗാട്ടി A
13 ഭീഷ്മ ബോയ്സ് പെരുമ്പാവൂർ
14 ഭീഷ്മ 7സ് പെരുമ്പാവൂർ
15 വലൻസിയ ചെറുപ്ലശ്ശേരി
16 അലൈൻസ് എളമക്കര