മഹാ പ്രളയത്തെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണം: എൽദോഎബ്രാഹാം എംഎൽഎ

മൂവാറ്റുപുഴ: മൂവാറ്റുപുഴ മഹാ പ്രളയത്തെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൽദോഎബ്രാഹാം എം എൽ എ ഭക്ഷ്യസിവിൽ സപ്ലെെസ് മന്ത്രി പി. തിലോത്തമന് കത്തയച്ചു. മഹാപ്രളയത്തിൽ മൂവാറ്റുപുഴയിൽ രണ്ടായിരത്തോളം കുടുംബങ്ങളിലാണ് വെള്ളം കയറിയത്. വെള്ളം വീടുകളിൽ നിന്ന് ഇറങ്ങിയെങ്കിലും വീടും പരിസരവും ശുചീകരണമടക്കം പൂർത്തിയാക്കി ജീവിതം സാധാരണ നിലയിലേക്ക് എത്തണമെങ്കിൽ ദിവസങ്ങൾ എടുക്കും. ഇടക്കിടെ പെയ്യുന്ന മഴ ആശങ്ക ണളവാക്കുന്നുണ്ടെങ്കിലും വെള്ളം ഇറങ്ങിയ ആശ്യാസത്തിലാണ് മൂവാറ്റുപുഴ നിവാസികൾ. പെരുന്നാളും ഓണവും അടക്കമുള്ള വിശേഷ ദിവസങ്ങൾ കടന്നവരുകയാണ്. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായി ചുരുങ്ങിയ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കാലവർഷം കലിതുള്ളിയെത്തിയത്. കഴിഞ്ഞ വർഷം ഉണ്ടായ മഹാപ്രളയത്തിന്റെ ദുരിതത്തിൽ നിന്നും കര കയറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇൗ വർഷവും പ്രളയദുരന്തം എത്തിയത്. മൂവാറ്റുപുഴയിൽ വിവിധ കേന്ദ്രങ്ങളിലായി 19 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിച്ചത്. സർക്കാർ സഹായത്തോടൊപ്പം രാഷാട്രീയ സാമൂഹ്യ, സാംസ്ക്കാരിക ,സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ക്യാമ്പുകളുടെ പ്രവർത്തനം ഏറേയും നടന്നത്. വെള്ളം ഇറങ്ങിയതോടെ ക്യാമ്പിലുള്ളവരും ബന്ധുവീടുകളിൽ അഭയം തേടിയവരടക്കം വീടുകളിലേക്ക് ശുചീകരണത്തിനായി എത്തിയിരിക്കുകയാണ്. ഇൗ കാലയളവിൽ സൗജന്യ റേഷനടക്കമുള്ള സർക്കാർ സഹായം ലഭ്യമായാൽ ഇവർക്ക് ആശ്വാസമാകുമെന്ന് എൽദോഎബ്രാഹാം എം എൽ എ മന്ത്രിക്കയച്ച കത്തിൽ അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!