മഹാത്മ ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയാകും സമരം ചെയ്യുക : തോമസ് ജേക്കബ്

മൂവാറ്റുപുഴ : മഹാത്മ ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയാകും സമരം ചെയ്യുകയെന്ന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്. ഗാന്ധിയന്‍ ആദര്‍ശങ്ങളും ബഹുജന മാധ്യമങ്ങളും എന്ന വിഷയത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജും പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്ക്്സെന്‍സര്‍്ഷപ്പ് ഏര്‍്പ്പെടുത്തിയത് ഒറ്റരാത്രികൊണ്ട് 500 സെന്‍സര്‍്മാരെ നിയമിച്ചുകൊണ്ടാണ്. ഇന്ന് സര്‍ക്കാരിന് മാധ്യമങ്ങളെ സ്വാധീനിക്കുക വളരെ എളുപ്പമാണ്. ഇന്ന് ഇന്ത്യയിലെ 60 ശതമാനം മാധ്യമങ്ങളും വന്‍കിട കോര്‍്പ്പറേറ്റുകളുടെ അധീനതയിലാണ്. ഇതില്‍് തന്നെ 60 ശതമാനവും അംബാനിയുടെ നിയന്ത്രണത്തിലാണ്. ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇന്ത്യയിലെ മാധ്യമ ശൃംഖലയെ അംബാനി സ്വന്തമാക്കിയത്. തുടക്കത്തില്‍ ടെക്സ്റ്റെയില്‍സ്്, പെട്രോളിയം വ്യവസായത്തിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് സാങ്കേതിക വിദ്യ വളര്‍്ന്നതോടെ മാധ്യമ മേഖലയിലേക്കും കടന്നു. പെട്രോളിയം വില നിശ്ചയിക്കുന്നതടക്കം എല്ലാ മേഖലയിലും ഇന്ന് മാധ്യമ സ്വാധീനം വിനിയോഗിക്കുന്നു.
സര്‍്ക്കാരിന് മാധ്യമങ്ങളെ സ്വാധീനിക്കാന്‍് ഒരാളെ സ്വാധീനിച്ചാല്‍് മതിയെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് പരസ്യം നിഷേധിച്ച് സമ്മര്‍ദ്ദത്തിലാക്കുന്ന പ്രവണത ശക്തിപ്പെട്ടു. റാഫേല്‍് അഴിമതി സംബന്ധിച്ച് എന്‍.റാം ലേഖനമെഴുതിയതിന്റെ പേരില്‍ ഹിന്ദു പത്രത്തിനു സര്‍ക്കാര്‍ പരസ്യം നല്കുന്നില്ല. കൊല്‍്ക്കത്തയില്‍ നിന്നുളള ടെലഗ്രാഫും സഹസ്ഥാപനമായ ആനന്ദ് ബസാര്‍് പത്രികയ്ക്കും ഇതേ അവസ്ഥയാണ്്്. രാജ്യത്ത്്് പേയ്ഡ് വാര്‍ത്തകള്‍ വര്‍ധിക്കുകയും പരസ്യവും വാര്‍ത്തയും തമ്മിലുളള മതില്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
എന്നാല്‍ കേരളം ഇത്തരം കോര്‍പ്പറേറ്റ് ഭീഷണിക്ക് കാര്യമായി കീഴടങ്ങില്ലെന്ന ശുഭാപ്തി വിശ്വാസവും തോമസ് ജേക്കബ് പ്രകടിപ്പിച്ചു. മലയാള രാജ്യത്തിന്റയും, ഈ നാട് പത്രത്തിന്റെയും പരാജയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. പ്രൊഫ.എം.പി.മത്തായി ‘ഗാന്ധി എന്ന എഴുത്തുകാരന്‍’ എന്ന വിഷയത്തില്‍് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയന്‍് ആശയങ്ങള്‍ തിരസ്‌കരിക്കാന്‍് ശ്രമിക്കുന്ന കാലത്ത് അക്കാദമിക്് തലത്തില്‍ ഗാന്ധിജി കൂടുതല്‍ വായിക്കപ്പെടേണ്ടതാണെന്ന് എം.പി.മത്തായി പറഞ്ഞു.
പ്രിന്‍സിപ്പല്‍് ഡോ. ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍്സിപ്പല്‍്മാരായ ജോര്‍ജ് നീര്‍്നാല്‍്, സജി ജോര്‍്ജ്, ബര്‍സാര്‍ ഫ്രാന്‍്സിസ് കണ്ണാടന്‍്, പ്രസ് ക്ലബ് പ്രസിഡന്റ ടി.എസ്.ദില്‍രാജ്, സെക്രട്ടറി പി.എസ് രാജേഷ്, പ്രൊഫ.ഷൈമോന്‍് ജോസഫ്, ഡോ.വിനോദ് കെ.വി തുടങ്ങിയവര്‍് സംബന്ധിച്ചു. മാധ്യമ വ്യവസായവും ഗാന്ധിയന്‍് ദര്‍ശനവും എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചു.