മഹാത്മ അയ്യന്‍കാളി ജയന്തിയും സിംമ്പോസിയവും നാളെ മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: കേരള ഉള്ളാട മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യന്‍കാളി ജയന്തിയും, സിംമ്പോസിയവും ഈമാസം ഞാറാഴ്ച മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മുതല്‍ സംസ്ഥാന കമ്മിറ്റി യോഗവും, നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് സെക്രട്ടറിയുടെ തെരഞ്ഞെടുപ്പും നടക്കും. 11ന് നടക്കുന്ന അയ്യന്‍കാളി ജയന്തി ആഘോഷം കേരള ഉള്ളാട മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എ.മോഹനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ആര്‍.മോന്‍സി അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ വി.കെ.വിഷ്ണു സ്വാഗതം പറയും, ജനറല്‍ സെക്രട്ടറി പി.ആര്‍.രജി അയ്യന്‍കാളി അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് സമൂദായ സംഘടനയുടെ ആവശ്യകതയും, സംഘടന നേരിടുന്ന അപചയവും എന്ന വിഷത്തെകുറിച്ച് സിംമ്പോസിയം നടക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ബിജുമോന്‍ മോഡറേറ്റരായിരിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വി.എം.ശശി വിഷയാവതരണം നടത്തും.