മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ വി.ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാളിന് (നവം1,2,3 തീയതികളിൽ)കൊടിയേറി

Muvattupuzhanews.in
കോലഞ്ചേരി: മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ് കൊച്ചുതിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു വികാരി ഫാ. എല്‍ദോസ് മോളേക്കുടിയില്‍ കൊടിയേറ്റി. കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ ഇന്നും നാളെയും നടക്കും.
പാങ്കോട് മാര്‍ ഗ്രീഗോറിയോസ് ക്രിസ്ത്യന്‍ അസോസിയേഷനു കീഴിലുള്ള സെന്റ് ജോര്‍ജ്സ് ആന്‍ഡ് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ ഇന്നും നാളെയും ആഘോഷിക്കും.
വികാരി ഫാ. ജേക്കബ് കൂളിയാട്ടില്‍ പെരുന്നാളിന് കൊടിയേറ്റി. ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
