മലയാള ഭാഷാ ദിനവും ശ്രദ്ധ പദ്ധതിയും ഉത്ഘാടനം ചെയ്തു

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മലയാള ഭാഷാദിനവും കേരളപ്പിറവി ദിനവും ആചരിച്ചു. മികവിലയ്ക്കുള്ള ഒരു ചുവട് എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തി വരുന്ന ശ്രദ്ധ പദ്ധതിയുടെ ഉത്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ നിർവഹിച്ചു. കുട്ടികളുടെ മൗലികാവകാശങ്ങളെ ക്കുറിച്ച് കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കൂൾ ഭരണഘടനയം പ്രകാശനം ചെയ്തു. മലയാള ഭാഷാ ദിന പ്രതിഞ്ജ, സാഹിത്യ ക്വിസ്, ഉപന്യാന രചന, കേരള ഗാനം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനവും നൽകി. മത സൗഹാർദ്ദത്തിന്റെ പ്രതീകമായി വിദ്യാർത്ഥികൾ വിവിധ മതസ്ഥരുടെ വേഷത്തിൽ വേദിയിലെത്തിയ ഒരു നവ്യ അനുഭവമായിരുന്നു.

സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ, പിടിഎ പ്രസിഡന്റ് അനിൽകുമാർ പി.ടി, മദർ പി ടി.എ പ്രസിഡന്റ് സിനിജസനൽ, സീനിയർ അസിസ്റ്റന്റുമാരായ റനിത ഗോവിന്ദ്, ശോഭന എം.എം, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി, ആശ വിജയൻ, ഗിരിജ എം.പി, ഷീബ എം.ഐ, ഹണീവർഗീസ്, രതീഷ് വിജയൻ, കൃഷ്ണജ, ബിൻസി ബേബി, ലിൻസി, അരുൺകുമാർ , സ്കൂൾ ചെയർപേഴ്സൺ മീഖൾ സൂസൻ ബേബി തുടങ്ങിയവർ പങ്കെടുത്തു.
