നാട്ടിന്‍പുറം ലൈവ്പായിപ്ര

മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സ് സ്വാഗതസംഘം രൂപീകരിച്ചു.

മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്തിന്റെ കീഴില്‍ ഡിസംബറില്‍ മൂവാറ്റുപുഴയില്‍ നടക്കുന്ന മദദേ ജീലാനി ഗ്രാന്‍ഡ് കോണ്‍ഫ്രന്‍സിന്റെ സ്വാഗത സംഘരൂപീകരണ കണ്‍വെന്‍ഷന്‍ മൂവാറ്റുപുഴ നഗരസഭ മുന്‍സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.കബീര്‍ ഉദ്ഘാടനം ചെയ്തു.  എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദുല്‍ ബദവി തങ്ങള്‍ ദുആയ്ക്ക് നേതൃത്വം നല്‍കി.  സെക്രട്ടറി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. വിഎസ് അജ്മല്‍ സഖാഫി, ഷാജഹാന്‍ സഖാഫി,  എം എം മക്കാര്‍ ഹാജി, അലിയാര്‍ സഖാഫി, അലിയാര്‍ മുസ്ലിയാര്‍, നിയാസ് ഹാജി രണ്ടാര്‍,  അബ്ദുല്‍ അലി, സല്‍മാന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി അബ്ദുല്‍ജബ്ബാര്‍ കാമില്‍ സഖാഫി(ചെയര്‍മാന്‍)എ.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍( കണ്‍വീനര്‍) കെ.സി.കബീര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Back to top button
error: Content is protected !!