മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സ് പ്രഖ്യാപന സമ്മേളനം

മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സര്‍ക്കിളിന് കീഴില്‍ നടക്കുന്ന രണ്ടാമത് മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സ് 2019ല്‍ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. മദദേ ജീലാനി ഗ്രാന്‍ഡ് കോണ്‍ഫ്രന്‍സിന്റ പ്രഖ്യാപനം എസ്.വൈ.എസ്.ജില്ലാ ദഅവകാര്യ സെക്രട്ടറി മീരാന്‍ സഖാഫി നെല്ലിക്കുഴി നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ ബഷീര്‍ മാസ്റ്റര്‍ പെരുമറ്റം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് കണ്‍വീനര്‍ ഷാജഹാന്‍ സഖാഫി സ്വാഗതം പറഞ്ഞു. സര്‍ക്കിള്‍ തല റൗളത്തുല്‍ ഖുര്‍ആന്‍ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം നിയാസ് ഹാജി രണ്ടാര്‍ നിര്‍വ്വഹിച്ചു. നടത്തി. എസ്.എസ്.എഫ്. ഡിവിഷന്‍ ഫിനാസ് സെക്രട്ടറി ഉബൈദുള്ള അസ്ഹരി, സെക്രട്ടറി റമീസ് മുളവൂര്‍, എസ്.വൈ.എസ്.സര്‍ക്കിള്‍ വൈസ്പ്രസിഡന്റ് വി.എസ്.അജ്മല്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

ചിത്രം-മൂവാറ്റുപുഴയില്‍ നടക്കുന്ന രണ്ടാമത് മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സ് 2019ന്റെ പ്രഖ്യാപനം എസ്.വൈ.എസ്.ജില്ലാ ദഅവകാര്യ സെക്രട്ടറി മീരാന്‍ സഖാഫി നെല്ലിക്കുഴി നിര്‍വ്വഹിക്കുന്നു………..

Leave a Reply

Back to top button
error: Content is protected !!