ഭൂതത്താൻകെട്ട്‌, മലങ്കര ഡാമുകളുടെ ഷട്ടർ തുറന്നു

മുവാറ്റുപുഴ:കനത്ത മഴയെ തുടർന്ന്ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഭുതത്താൻ കെട്ട് ഡാമിന്റെ 13 ഷട്ടറുകൾ ഉയർത്തി. ആകെ 15 ഷട്ടറുകളാണുള്ളത് ഭൂതത്താന്കെട്ടിനുള്ളത് . ഇപ്പോഴത്തെ ജല നിരപ്പ് 30. 60 മീറ്റർ ആണ്. രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നത്. എന്നാൽ  ജല നിരപ്പ് ഉയർന്നതോടെ വീണ്ടും രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. 34.95 ആണ് ഡാമിന്റെ സംഭരണ ശേഷി. മലങ്കര, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകളും ഉയർത്തി.

Leave a Reply

Back to top button
error: Content is protected !!