ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു എ ടി എം കൗണ്ടർ തല്ലിത്തകർത്ത അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

Muvattupuzhanews.in
മുവാറ്റുപുഴ : ചൊവ്വാഴ്ച രാത്രിയിൽ കീച്ചേരിപ്പടിയിലെ എ ടി എം കൗണ്ടർ തല്ലിത്തകർത്ത അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ബംഗാൾ സ്വദേശിയായ ദീപക് ബർമനെ (30)യാണ് പ്രിൻസിപ്പൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കീച്ചേരിപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ദീപക് രാത്രിയിൽ പുറത്തിറങ്ങി വഴിയാത്രക്കാരെയും വ്യാപാരികളെയും ആക്രമിക്കുകയായിരുന്നു. അതിനുശേഷമാണ് ഇയാൾ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ ടി എം കൗണ്ടർ തല്ലി തകർത്തത്. തടുക്കാനെത്തിയ നാട്ടുകാരെയും ഇയാൾ ആക്രമിച്ചു.നാട്ടുകാർ വിവരമറിച്ചതിനെത്തുർന്ന് എത്തിയ പോലീസ് ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും ഇയാൾ ആക്രമണം സൃഷ്ട്ടിച്ചു. മനോരോഗ ദൗർബല്യം ഉണ്ടെന്ന് സംശയിച്ച ഇന്നലെ രാവിലെ മാനസികാരോഗ്യകേന്ദ് ത്തിൽ എത്തിച്ചെങ്കിലും പരിശോധനയിൽ അസുഖം ഇല്ലെന്ന് കണ്ടെത്തി. അമിതമായി മയക്കു മരുന്ന് ഉപയോഗിച്ചതാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തിയതോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു