ബയോമെട്രിക് മസ്റ്ററിംഗ് ഈ മാസം 15-ന് മുമ്പ് നടത്തണം.

muvattupuzhanews.in
ആവോലി: ആവോലി പഞ്ചായത്തില്‍ നിലവില്‍ ക്ഷേമ പെന്ഷന് വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് ഈ മാസം 15-ന് മുമ്പ് നടത്തണം. കിടപ്പ് രോഗികളായ ഗുണഭോക്താക്കളുടെ വിവരം ബന്ധുക്കള്‍ ഒന്‍പതിന് മുന്‍പ് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. സേവനം സൗജന്യമായിരിക്കും.
ആധാര്‍ കാര്‍ഡ് എടുക്കാത്തവരും ആധാര്‍ കാര്‍ഡുമായി മസ്റ്ററിഗ് ചെയ്യുവാന്‍ സാധിക്കാത്തവരും ഒൻപതിന് മുൻപ് പഞ്ചായത്ത് ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വിധവാ പെന്ഷന്, 50 വയസിന് മുകളിലുള്ള അവിവാഹിത പെന്ഷന് എന്നിവ കൈപ്പറ്റുന്നവരില്‍ 60 വയസിന് താഴെയുള്ളവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്നുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസറില്‍ നിന്നോ ഗസറ്റഡ് ഓഫീസറില്‍ നിന്നോ ഹാജരാക്കണം.