ബേബി മാടത്തികുടിക്കു പ്രവാസ ലോകത്തിന്റെ ആദരം

Muvattupuzhanews.in
മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസത്തിന്റെ യഥാര്‍ത്ഥ മാതൃകയായ ബേബി ജോസഫ് മാടത്തിക്കുടിക്കു പോത്താനിക്കാട് പ്രവാസി കൂട്ടായ്മയുടെ സ്‌നേഹാദരം. കഴിഞ്ഞ പ്രളയത്തില്‍ വീടുനഷ്ടപെട്ടവര്‍ക്കു വീടുവയ്ക്കുന്നതിനുവേണ്ടി ഒരേക്കറിലധികം വരുന്ന സ്ഥലം നല്‍കിയ ബേബി ജോസഫിന് പോത്താനിക്കാട് പ്രവാസി കൂട്ടായ്മ യു എ ഇ ചാപ്റ്റര്‍ സ്‌നേഹാദരം നലകി ദുബായി മറീനയിലെ പ്രിന്‍സസ് റൗറില്‍ നടന്ന ഓണാഘോഷ ചടങ്ങില്‍ വെച്ചായിരുന്നു ആദരം ചടങ്ങില്‍ ഷെവ.സാജു സ്‌കറിയ ഉപഹാരം സമര്‍പ്പിച്ചു ഓ.കെ അനില്‍കുമാര്‍, അഭിലാഷ് ജോര്‍ജ് ,ട്വിങ്കിള്‍ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി പുതിയ ഭാരവാഹികളായി എബി.സി.ജോര്‍ജ് (പ്രസിഡന്റ്) എബിന്‍ അഗസ്റ്റിന്‍ (സെക്രട്ടറി) ദില്‍ ഫിലിപ്പ് (ട്രഷറര്‍) സിജോ.സി.ജോണ് (വൈസ് പ്രസിഡന്റ്) ലിജോ എബ്രഹാം (ജോയിന്‍ സെക്രട്ടറി ) അജോ ജോയ് (ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ )എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം- പോത്താനിക്കാട് പ്രവാസി കൂട്ടായ്മയുടെ സ്‌നേഹാദരം ബേബി ജോസഫ് മാടത്തിക്കുടിക്ക് ഷെവ.സാജു സ്‌കറിയ സമ്മാനിക്കുന്നു……