നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ബെസ്ററ് പ്രിൻസിപ്പൽ’ ദേശീയ പുരസ്‌കാരം ഡോക്ടർ ജിജു ജോർജ് ബേബി കരസ്ഥമാക്കി.

ന്യൂ ഡൽഹി ആസ്ഥാനമായുള്ള ‘ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ഗ്രോത്ത്’ എന്ന ദേശീയ സന്നദ്ധ സംഘടനയുടെ 2019 ലെ മികച്ച പ്രധാന അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം, മുവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജ് പ്രിൻസിപ്പാളും, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗം മേധാവിയും ആയ ഡോക്ടർ ജിജു ജോർജ് ബേബി കരസ്ഥമാക്കി. പ്രിൻസിപ്പൽ എന്ന നിലയിൽ ഉള്ള മികച്ച സേവനത്തിനാണ് പുരസ്‌കാരം. ന്യൂ ഡൽഹിയിൽ നടന്ന സന്നദ്ധ സംഘടനങ്ങളുടെ ദേശീയ സെമിനാറിലായിരുന്നു അവാർഡ് ദാനം.