ചരമം
ബസിൽ മറന്നുവച്ച പണവും, രേഖകളുമടങ്ങിയ ബാഗ് അന്വേഷിച്ചു നഗരം ചുറ്റിയ വീട്ടമ്മ ഓട്ടോറിക്ഷയിൽ കുഴഞ്ഞു വീണു മരിച്ചു.

Muvattupuzhanews.in
മുവാറ്റുപുഴ:ബസിൽ മറന്നുവച്ച പണവും,വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗും അന്വേഷിച്ചു നഗരം ചുറ്റിയ വീട്ടമ്മ ഓട്ടോറിക്ഷയിൽ കുഴഞ്ഞു വീണു മരിച്ചു.മണിയന്തടം മംഗലത്ത് വീട്ടിൽ മോഹനന്റെ ഭാര്യ തങ്കമ്മ (57) ആണ് മരിച്ചത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായാണ് തങ്കമ്മ ബസിൽ മൂവാറ്റുപുഴയിലെത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് ബാഗ് ബസിൽ വച്ചു മറന്ന വിവരം അറിയുന്നത്. ഉടൻ തന്നെ ഓട്ടോറിക്ഷയിൽ നഗരത്തിലാകെ ബസ് തിരയാൻ ആരംഭിച്ചു. ഇതിനിടെയാണ് തങ്കമ്മ ഓട്ടോറിക്ഷയിൽ കുഴഞ്ഞു വീണത്. ഓട്ടോ ഡ്രൈവർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂവാറ്റുപുഴ സർക്കാർ മോഡൽ സ്കൂളിലെ ജീവനക്കാരിയാണ് തങ്കമ്മ .സംസ്കാരം ഇന്ന് 2മണിക്ക് മടക്കത്താനം മണിയന്തടത്തുള്ള വീട്ടുവളപ്പിൽ.