ഫിഷറീസ് വകുപ്പിന് ആഭിമുഖ്യത്തിൽ സാമൂഹ്യ മത്സ്യകൃഷി .

മുവാറ്റുപുഴ :ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാമൂഹ്യ മത്സ്യ കൃഷിയുടെ ഭാഗമായി പുഴയിൽ മത്സ്യം നിക്ഷേപിക്കുന്ന പദ്ധതി മുവാറ്റുപുഴ നഗരസഭയിലെ വെള്ളൂർകുന്നം അമ്പലക്കടവിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഉഷ ശശിധരൻ ഉത്‌ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർ്മാൻ ശ്രീ എം എ സഹീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ദേവിചന്ദ്രൻ (എക്സ്റ്റൻഷൻ ഓഫീസർ എഫ് എഫ് ഡി എ)സ്വാഗതം പറഞ്ഞു കൗൺസിലർമാരായ രാജിദിലീപ് ,ബിന്ദു സുരേഷ്‌കുമാർ,വിജയകുമാർ പി എസ്,പി വൈ നൂറുദീൻഎന്നിവർ ആശംസകൾ അറിയിച്ചു കോർഡിനേറ്റര്മാരായ ജയരാജ് ശ്യാംലാൽ ഉദയൻ പ്രമോട്ടർമാരായ ഷിബി ഐസക്, ബിന്ദു പോൾ എന്നിവർ നേതൃത്വം നൽകി.