പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം എറണാകുളം ജില്ലാ തല ഉദ്ഘാടനം നാളെ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ

മുടവൂർ:പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം എറണാകുളം ജില്ലാ തല ഉദ്ഘാടനം നാളെ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കമാൻഡർ സി കെ ഷാജി അധ്യക്ഷത വഹിക്കും.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി എബനേസർ സ്കൂൾ മാറുന്നതിനെ ആരംഭവും, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള പ്ലാസ്റ്റിക് ബാങ്കിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്കൂളുകളിലെ വിദ്യാർഥികളും, അധ്യാപകരും ചടങ്ങിൽ പങ്കെടുക്കും. പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകൾക്കും, അധ്യാപകർക്കും വിദ്യാർഥികൾക്കും ഉള്ള പുരസ്കാരങ്ങളും ചടങ്ങിൽ നൽകും.വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.