നാട്ടിന്‍പുറം ലൈവ്പായിപ്ര
പ്ലാസ്റ്റിക്ക് ഉപയോഗം :ബോധവൽക്കരണ റാലി നടത്തി

മൂവാറ്റുപുഴ: വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ മുളവൂർ എം എസ് എം സ്കൂളിന്റെ ആഭ്യമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു.ഗാന്ധിജയന്തി വാരാചരണത്തോട് അനുബന്ധിച്ച് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി മുളവൂർ പെന്നിരിക്കപ്പറമ്പിൽ സമാപിച്ചു.വിദ്യാർത്ഥികൾ മുളവൂർ പൊന്നിരിക്കപ്പറമ്പ് ജംഗ്ഷനിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ബോട്ടിലുകളും ശേഖരിക്കുകയും അവ നിർമാർജനം ചെയ്യുവാനുള്ള പ്രവർത്തനങ്ങളും നടത്തി. ഗാന്ധിജയന്തി വരാചരണത്തോട് അനുബന്ധിച്ച് പൂന്തോട്ട നവീകരണം, പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയവ നടന്നു.റാലിക്ക് സ്കൂൾ മാനേജർ എം എം അലി, എം എസ് എം ട്രസ്റ്റ് ട്രഷറർ എം എം കുഞ്ഞുമുഹമ്മദ്, പ്രധാന അധ്യാപിക ഇ എം സൽമത്ത്, മുഹമ്മദ് കുട്ടി എന്നിവർ നേത്രത്വം നൽകി