പ്രേംചന്ദ് ദിനം ആഘോഷിച്ചു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവണ്‍മെന്റ് വി.എച്ച്.എസ് സ്‌കൂളില്‍ ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ ഹിന്ദി സാഹിത്യകാരന്‍ പ്രോംചന്ദിന്റെ 139-ാം ജന്മദിനം പ്രേം ചന്ദ് ദിനമായി ആഘോഷിച്ചു. ബി.ആര്‍.സി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സിജി ബാലാജി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ സജികുമാര്‍ കെ. കാവില്‍, ബി.ആര്‍.സി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജയശ്രീ, സീനിയര്‍ അസിസ്റ്റന്റ് ശോഭന എം.എം., അധ്യാപകരായ ഗ്രേസി കുര്യന്‍, ഷീബ എം. ഐ., പ്രീന ജോസഫ്, ഷീന ബഷീര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ക്വിസ് മത്സരം, പ്രേംചന്ദിന്റെ രചനകളെ പരിചയപ്പെടുത്തുന്ന ചാര്‍ട്ട് പ്രദര്‍ശനം മുതലായവയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിനിയായ നന്ദന പ്രേം ചന്ദിന്റെ ജീവചരിത്രം പരിചയപ്പെടുത്തി. ഹിന്ദി ക്ലബ് അംഗങ്ങളായ അനഘ കെ. എസ്. സ്വാഗതം ആശംസിച്ചു. വൈഷ്ണവ് ബിനു നന്ദി രേഖപ്പെടുത്തി. പരിപാടികള്‍ക്ക് ഹിന്ദിക്ലബ് കോര്‍ഡിനേറ്റര്‍ ഗിരിജ എം.പി. നേതൃത്വം നല്‍കി.