പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

മുവാറ്റുപുഴന്യൂസ്.ഇൻ
മൂവാറ്റുപുഴ-.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദ്വാനം നല്കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ചുവന്ന നിരവധി കേസ്സിലെ പ്രതിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി. മൂവാറ്റുപുഴ ആനിക്കാട്,തലപ്പിള്ളി വീട്ടിൽ അമൽ രാജിനെയാണ് കർണ്ണാടകയിലെ ബെല്ലാരിയിൽ നിന്നും മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.അനിൽ കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആനിക്കാട് ഭാഗത്തുള്ള പ്രായപൂർത്തിയാവാത്ത പെണ്കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് വിവാഹവാഗ്ദ്വാനം നല്കി കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി തട്ടിക്കൊണ്ട് പോയി നിരവധി സ്ഥലങ്ങളിൾ താമസിച്ച് കർണ്ണാടകയിലെ ബെല്ലാരിയിലുള്ള വനപ്രദേശത്ത് വാടകവീട്ടില്ഴ പെണ്ഴകുട്ടിയുമൊത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഹരിജന പീഡനം ഉൾപ്പെടെയുള്ള നിരവധി കേസ്സുകളിലെ പ്രതിയാണ് അമൽ . ഓട്ടോയും പിക്കപ്പ് വാനും മാറി മാറി ഓടിക്കുന്ന പ്രതിക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.എ.മുഹമ്മദിനെ കൂടാതെ, സബ്ബ് ഇൻസ്‌പെക്ടർ സി.കെ.ബഷീർ , അസ്സി. പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ജയകുമാർ പി.സി, സിവിൽ പോലീസ് ഓഫീസർമാരായ ജിബി.കെ.സി, സനൽ വി കുമാർ വനിത സിവിൽ പോലീസ് ഓഫീസർ സജന എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മൂവാറ്റുപുഴ ജുഡീഷ്യല്ഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.