നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
പ്രശസ്‌ത കവയിത്രി സിന്ധു ഉല്ലാസിന്റെ രണ്ടാമത് കവിതാ സമാഹാരം കവിതാസമാഹാരം ഡോ സുനിൽ പി ഇളയിടം പ്രകാശനം ചെയ്യുന്നു

മുവാറ്റുപുഴ: പുരോഗമന കലാസാഹിത്യസംഘം (പു ക സ ), മൂവാറ്റുപുഴയുടെ ആഭിമുഖ്യത്തിൽ പ്രശസ്‌ത കവയിത്രി സിന്ധു ഉല്ലാസിന്റെ രണ്ടാമത് കവിതാ സമാഹാരം, വെയിൽ എഴുതിയ ചിത്രങ്ങൾ പ്രകാശനം ചെയ്യുന്നതായി സെക്രട്ടറി സി.ആർ ജനാർദനൻ അറിയിച്ചു.
മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നവംബർ ഇരുപതാം തീയതി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഡോ.സുനിൽ പി ഇളയിടം പ്രകാശനകർമ്മം നിർവ്വഹിക്കും. പു കാ സ മൂവാറ്റുപുഴമേഖല ജോയിന്റ് സെക്രട്ടറിയാണ് സിന്ധു ഉല്ലാസ്.
പു കാ സ സംസ്ഥാന കമ്മിറ്റിയംഗം ഡോ .അജി സി പണിക്കർ പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരൻ ജിനിഷ് ലാൽ രാജ്, എ പി മുരളീധരൻ (ശാസ്ത്രസാഹിത്യ പരിഷത്ത്, സംസ്ഥാന പ്രസിഡൻറ്) ജയകുമാർ ചെങ്ങമനാട് ( പുകാസ സംസ്ഥാന കമ്മിറ്റിയംഗം)തുടങ്ങിയ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
