Uncategorized
പ്രളയ ബാധിത പ്രദേശങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കൈതാങ്ങ്.

മൂവാറ്റുപുഴ: പ്രളയ ബാധിത പ്രദേശങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കൈതാങ്ങ്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ നിന്നും മൂവാറ്റുപുഴ നഗരസഭയിലെ പ്രളയ ബാധിത മേഖലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ ലഭിച്ച 10 ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തു.നഗരസഭയിലെ 20 ക്ഷീരകര്‍ഷകര്‍ക്കു 25 കിലോ തീറ്റ വീതമാണ് സൗജന്യമായി വിതരണം ചെയ്തത്. കാലിത്തീറ്റ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ ഉഷ ശശിധരന്‍ നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉമാമത്ത് സലിം, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.ഷമീം അബൂബക്കര്‍, വെറ്റ്‌നറി സര്‍ജന്‍ ഡോ.പി.കൃഷ്ണദാസ് എന്നിവര്‍ സംമ്പന്ധിച്ചു.