പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സ്നേഹ സ്പർശനവുമായി രാമമംഗലം സ്റ്റെല്ലാ മേരീസ് കോളേജ്


പാമ്പാക്കുട :മലബാറിൽ പ്രളയദുരന്തത്തിൽ അകപ്പെട്ട വർക്ക് കൈത്താങ്ങുമായി പാമ്പാക്കുട വാട്സ്ആപ്പ് കൂട്ടായ്മയുമായി സഹകരിച്ചു ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ.രാമമംഗലം സ്റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്‍മെന്റും ചേർന്ന് പ്രളയ ദുരിതം അനുഭവിക്കുന്നവർക്കുള്ള ആവശ്യവസ്തുക്കളും, പാമ്പാക്കുട വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് വേണ്ടി 100 കട്ടിൽ എന്ന പദ്ധതിയിലേക്ക്, സമാഹരിച്ച തുക കോളേജിന്റെ ഡയറക്ടർ Adv. അരുൺ പോൾ കുന്നിൽ, പാമ്പാക്കുട വാട്സ്ആപ്പ് ഗ്രുപ്പിന്റെ പ്രവർത്തകൻ ശ്രീ. ജിനു സി ചാണ്ടി യ്ക്ക് കോളേജിൽ വച്ചു നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. എബ്രഹാം ഡാനിയേൽ, സാജു കെ. പി, ബിബിൻ തോമസ്, ഫാ. സിജോ സ്കറിയ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Back to top button
error: Content is protected !!