പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ യോഗം റവന്യൂടവർ ഹാളിൽ ചേർന്നു.

 മുവാറ്റുപുഴ :  മൂവാറ്റുപുഴ താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ യോഗം റവന്യു ടവർ ഹാളിൽ ചേർന്നു.എൽദോ എബ്രഹാം എം എൽ എ, അനൂപ് ജേക്കബ് എം എൽ എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോളി കുര്യാക്കോസ്, മുനിസിപ്പൽ ചെയർമാൻമാരായ ഉഷ ശശിധരൻ, സാബു ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം എൻ . അരുൺ, ആർ ഡി ഒ  അനിൽകുമാർ , തഹസിൽദാർ മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രളയത്തിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് റവന്യു, LSGD ഉദ്യോഗസ്ഥർ ഓഗസ്റ്റ്  17 ന് ആരംഭിച്ച് 7 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചു.

Leave a Reply

Back to top button
error: Content is protected !!