പ്രളയബാധിതര്‍ക്ക് പായിപ്ര നവയുഗം ആര്‍ട്‌സ് ആന്റ് സ്‌പോര്ട്‌സ് ക്ലബ്ബിന്റെ കൈതാങ്ങ്….

മൂവാറ്റുപുഴ: പായിപ്ര നവയുഗം ആര്‍ട്‌സ് ആന്റ് സ്‌പോര്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പായിപ്രയിലെ നാട്ടുകാരില്‍ നിന്നും, സുമനസ്സുകളില്‍ നിന്നും സമാഹരിച്ച വിവഭങ്ങള്‍ വയനാടിലെ പ്രളയ ബാധിത മേഖലയിലെ കാടിന്റെ മക്കളുടെ കൈകളില്‍ നേരിട്ട് എത്തിച്ചത്. സഹായങ്ങള്‍ അധികം എത്തിച്ചേരാത്ത ആദിവാസി കുടിലുകളായിരുന്നു പായിപ്രയില്‍ നിന്നും തിരിക്കുബോഴെ സംഘത്തിന്റെ ലക്ഷ്യം, കിലോമീറ്ററുകള്‍ നടക്കേണ്ടിവന്നു, പോകുന്ന വഴിയില്‍ വാഹനങ്ങള്‍ കയറുന്നതും പ്രയാസകരമായിരുന്നു, അതിനെയെല്ലാം മറികടന്ന് വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ആരംഭത്തോടെ കുടിയിറക്കപ്പെട്ട വ്യഷ്ടിപ്രദേശത്ത് കൃഷിചെയ്തിരുന്നവര്‍. മാസങ്ങളായി തൊഴിലോ, യാതൊരു വരുമാന മാര്‍ഗ്ഗവുമില്ലാത്തവര്‍ താമസിക്കുന്ന നാല് ആദിവാസി ഊരുകള്‍ വെള്ളം കയറി തൊഴില്‍ നഷ്ടമായവര്‍ താമസിക്കുന്ന കോളനികളില്‍ ആണ് കിറ്റുകള്‍ വിതരണം ചെയ്തത്, അവിടെ ഭക്ഷണസാധനങ്ങളും, കുട്ടികളുടെ വസ്ത്രവും നല്‍കിയപ്പോള്‍ കുട്ടികളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലായിരുന്നു.അവിടെ നല്‍കിയ കിറ്റുകള്‍ അവര്‍ എറ്റുവാങ്ങുമ്പോള്‍ അവര്‍ നിസ്സഹായതയോടെ ഒരു ചെറുപുഞ്ചിരിയാണ് മടക്കി നല്‍കിയത്.
