രാഷ്ട്രീയം
പ്രതിഷേധ പ്രകടനം നടത്തി.

മൂവാറ്റുപുഴ: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ അന്യായമായി അറസ്റ്റ് ചെയ്തതിലും, മതനൂനപക്ഷങ്ങളുടെ അവകാശത്തെയും, ഇന്ത്യന്‍ ഭരണ ഘടനയെയും അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.തുടര്‍ന്ന് നടന്ന യോഗം മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.കബീര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. കുര്യക്കോസ്, മണ്ഡലം പ്രസിഡന്റുമാരായ ഉമ്മര്‍ മക്കാര്‍ മാറാടി, ഷാനവാസ് പറമ്പില്‍ പായിപ്ര, ബ്ലോക്ക് ഭാരവാഹികളയാ.ഇ.എം.സലീം, ആന്റോ ജോസ്, കെ.കെ.നൂറുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.