പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പന; കേരള കോണ്‍ഗ്രസ് ജേക്കബ് നില്‍പ്പ് സമരം 29ന്

മൂവാറ്റുപുഴ: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ അടക്കം കോടികള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നായി കുത്തക മുതലാളിമാര്‍ക്ക് വില്‍ക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള കേണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് ഈമാസം 29 ന് എറണാകുളം ബി.എസ്.എന്‍.എല്‍ ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ചും നില്‍പ്പ് സമരവും നടത്താന്‍ തീരുമാനിച്ചു. രാവിലെ 10ന് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. മൂവാറ്റുപുഴയില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടോമി പാലമല, റെജി ജോര്‍ജ്, ഡോമിനി കാവുംങ്കല്‍, പ്രേംസണ്‍ മാഞ്ഞാമറ്റം, എന്‍.എം കുര്യന്‍, പി.എന്‍.കുട്ടപ്പന്‍പിള്ള, രാധ നാരായണന്‍, രാജു തുരുത്തേല്‍, ഡോമി ചിറപ്പുറം, അരവിന്ദ മേനോന്‍, ജോയി പ്ലാന്തോട്ടം, എന്‍.കെ.സച്ചു, സക്രിയ മണവാളന്‍, കെ.കെ.ബഷീര്‍, അജാസ് പായിപ്ര, ജോമോന്‍ കുന്നുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം 2020 ജനുവരി 23 മുതല്‍ 26 വരെ മൂവാറ്റുപുഴയില്‍ നടത്തുവാന്‍ തീരുമാനിച്ചതായും ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് പറഞ്ഞു.