പൈനാപ്പിള്‍ വിലയിടിവ്; തിങ്കളാഴ്ച മുതല്‍ ഹോര്‍ട്ടി കോര്‍പ്പ് പൈനാപ്പിള്‍ സംഭരിക്കും

മൂവാറ്റുപുഴ; വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ തിങ്കളാഴ്ച മുതല്‍ ഹോര്‍ട്ടി കോര്‍പ്പ് താങ്ങ് വിലയ്ക്ക് പൈനാപ്പിള്‍ സംഭരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. പൈനാപ്പിള്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് ഇന്നലെ എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രി സുനില്‍കുമാറിനെ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ ഹോര്‍ട്ടി കോര്‍പ്പിനോട് പൈനാപ്പിള്‍ സംഭരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. തുലാമഴ ആരംഭിച്ചതോടെ പൈനാപ്പിളിന് വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇന്നലെ വാഴക്കുളം മാര്‍ക്കറ്റില്‍  പൈനാപ്പിള്‍ കിലോവിന് 15 രൂപയായിരുന്നു വില.

Leave a Reply

Back to top button
error: Content is protected !!