പെരുമ്പാവൂരിൽ ലോറി സ്കൂട്ടറിന് പിറകിലിടിച്ച് യുവാവ് മരിച്ചു

Muvattupuzhanews.in

പെരുമ്പാവൂർ: പാലക്കാട്ടുതാഴം പാലത്തിന് സമീപം കണ്ടൈനർ ലോറി ഇടിച്ച് സ്കുട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. നെടുംന്തോട് വട്ടേക്കുടി സെയ്ത് മുഹമ്മദ് മകൻ ഇർഫാൻ (35) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത് . പെരുമ്പാവൂരിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന ഇർഫാൻ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം. കണ്ടൈയിനർ ലോറിയിൽ തട്ടി വാഹനത്തിന്റെ അടിയിലേക്ക് വീണതിനെ തുടർന്ന് ടയർ തലയിലൂടെക്കയറി ഇറങ്ങുകയായിരുന്നു.സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഭാര്യ ഷീജ.മൂന്ന് മക്കൾ.

Leave a Reply

Back to top button
error: Content is protected !!