പെരുമ്പാവൂരിൽ മലയാളി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം:അസം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂർ : നഗരമദ്ധ്യത്തില്‍ ഇന്നലെ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിയെ ബലാത്സംഗം ചെയ്തശേഷം കൈകോട്ടുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. തുരുത്തി സ്വദേശിയായ യുവതിയാണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളിയായ ഉമര്‍ അലിയെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെരുമ്ബാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന് എതിര്‍വശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കൊലപാതകം. യുവതിയെ ഇവിടെ എത്തിച്ച് പ്രതി ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം സമീപത്തുകിടന്നിരുന്ന കൈക്കോട്ടുകൊണ്ട് തലയ്ക്കടിച്ച്, ശരീരം വെട്ടി കീറി കൊന്നു.
രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയ തൊഴിലാളിയാണ് പൂര്‍ണ നഗ്നമായി ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയുടെ മൃദദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊന്നത് അസം സ്വദേശിയായ ഉമര്‍ അലിയാണ് എന്ന് പോലീസ് ഉറപ്പിച്ചത്. ഉമറിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു കൊല്ലപ്പെട്ട യുവതി.