പെരുമ്പാവൂരിൽ മലയാളി യുവതിയെ വെട്ടിക്കൊലപ്പെടുത്തി

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ മലയാളി യുവതിയെ ലൈംഗീകമായി ഉപയോഗിച്ച ശേഷം അന്യസംസ്ഥാനക്കാരന്‍ വെട്ടിക്കൊലപ്പെടുത്തി. പെരുമ്പാവൂര്‍ തുരുത്തി സ്വദേശിനി ദീപ (40)യാണ് കൊല്ലപ്പെട്ടത്. ഇവര്‍ നഗരത്തിലെ ലൈംഗീകതൊഴിലാളിയായിരുന്നു. പ്രതിയെക്കുറിച്ച് സൂചനകള്‍ സിസിടിവിയിലൂടെ ലഭിച്ചിട്ടുണ്ട്. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കില്‍ ഇയാള്‍ തന്നെയാണോ ഇന്ന് സ്ഥിതീകരിച്ചിട്ടില്ല. കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയിരിക്കുന്നത്. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് എതിര്‍വശത്തുളള ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയിലേക്കുളള ഇടവഴിയിലാണ് ദീപയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. രാത്രി ഒരു മണിയോടെ ഇവരെ കൊലപ്പെടുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ കൊലയാളി ഈ ക്യാമറയും തല്ലിപ്പൊളിച്ചു. ഇന്ന് രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു അന്യസംസ്ഥാനക്കാരനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രാത്രി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ നടന്ന വാക്കേറ്റമാണ് കൊലപാതകളില്‍ കലാശിച്ചത്. ദീപയുടെ മൃതദേഹം പൂര്‍ണ്ണനഗനാവസ്ഥയിലായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തു്‌രുത്തി സ്വദേശിനിയാണെങ്കിലും ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു ദീപ.പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ലൈംഗീകത്തൊഴിലാളികള്‍ വര്‍ദ്ധിച്ചതോടെ രാത്രികാല കുറ്റകൃത്യങ്ങളും പെരുകുകയാണ്. ഇത്തരത്തിലുളളവര്‍ രാത്രി വിവിധ കടത്തിണ്ണകളിലും വരാന്തകളിലും അന്തിയുറങ്ങുകളും കാമകേളികളില്‍ ഏര്‍പ്പെടുകുകയും ചെയ്യുന്നത് വ്യാപാരികള്‍ക്കും തലവേദനയാണ്