പെരുമ്പാവൂരിൽ ആറുവയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റിക് ചാക്കിൽ കുഴിച്ചിട്ട കേസില്‍ അച്ഛന് ജീവപര്യന്തം തടവ്

വെങ്ങോല: ആറ് വയസുള്ള സ്വന്തം മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവ് വിധിച്ചു . പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ബാബുവിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.
2016 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുറുപ്പംപടിയിലെ തടിമില്‍ തൊഴിലാളിയായിരുന്ന ബാബു ഒന്നാം ക്ലാസില്‍ പഠിക്കുകയായിരുന്ന തന്റെ മകന്‍ വാസു ദേവിനെയാണ് കൊലപ്പെടുത്തിയത്.സംഭവ ദിവസം ബാബുവിന്‍റെ ഭാര്യ രാജി വീട്ടിലുണ്ടായിരുന്നില്ല. രാത്രി
ഉറങ്ങിക്കിടക്കുകയായിരുന്ന വാസുദേവിന്‍റെ മുഖത്ത് ബാബു നനഞ്ഞ തുണിയുപയോഗിച്ച് അമര്‍ത്തിയും കഴുത്തില്‍ കൈകൊണ്ട് മുറുക്കിപ്പിടിച്ചും കൊലപ്പെടുത്തിയശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി വീടിന് സമീപത്തെ റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ തള്ളി .പിന്നാലെ ഇയാള്‍ നാടുവിട്ടു.
ജോലി കഴിഞ്ഞ് പിറ്റേന്ന് വീട്ടിലെത്തിയ രാജി ഭര്‍ത്താവിനെയും മകനെയും കാണാതായതോടെ
പെരുമ്ബാവൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ ബാബു പൊലീസില്‍ കീഴടങ്ങുകയായിരുന്നു.കട ബാധ്യത ഉണ്ടായിരുന്ന താന്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെന്നും അങ്ങനെ വരുമ്ബോള്‍ മകന്‍ അനാഥന്‍ ആകാതിരിക്കാനുമാണ് വാസുദേവിനെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.. ജീവപര്യന്തം തടവിന് പുറമെ 10000 രൂപ പിഴയും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്.