പെരുമ്പാവൂരിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി

പെരുമ്പാവൂർ: നഗരസഭയ്ക്ക് സമീപത്തെ സുഭാഷ് മൈതാനിയിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ നഗരസഭ ശുചീകരണ തൊഴിലാളികൾ രക്ഷപെടുത്തി. സുഭാഷ് മൈതാനത്തിലെ മരത്തിൽ കയർ കെട്ടി കഴുത്തിൽ ചുറ്റി സമീപത്തെ യാത്രിനിവാസ് കെട്ടിടത്തിന്റെ പിറകിലെ ഓടയിലേക്ക് കൊല്ലം സ്വദേശി ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് സംഭവം. കൊല്ലം അഞ്ചു കല്ലുമൂട് രാധാലയം വീട്ടിൽ ബാബു (55) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. സുഭാഷ് മൈതാനിയിൽ നിന്ന് 20 അടി താഴ്ചയിലേക്ക് കഴുത്തിൽ പ്ലാസ്റ്റിക് കയർ കെട്ടിയാണ് താഴെക്ക് ചാടിയത്.ഈ സമയം താഴെ യാത്രി നിവാസിന് പപിന്നിലെ ഓട ശുചീകരിച്ചു കൊണ്ടിരിക്കുകയായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാർ ശബ്ദം കേട്ട് ഓടിയെത്തി.അതിലൊരാൾ പിടയുന്ന ആളെ പൊക്കി പിടിച്ച് ഉടൻ കഴുത്തിലെ കെട്ടഴിചാണ് രക്ഷപെടുത്തിയത്. കുറച്ചു ദിവസമായി നഗരത്തിൽ അലയുന്നയാളാണ് ബാബുവെന്ന് നാട്ടുകാർ പറഞ്ഞു . കൈവശമുണ്ടായിരുന്ന രേഖകളനുസരിച്ച് നിരവധി രോഗബാധിതനാണ് ബാബു . ആരും സംരക്ഷിക്കാനില്ലാത്തതാണ് ആത്മഹത്യ പ്രേരണക്ക് കാരണം. സുഭാഷ് മൈതാനത്തിരുന്ന് കഴിച്ചതിന്റെ ബാക്കി മദ്യം കുപ്പിയിൽ ഉണ്ടായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ബാബുവി നെനെറ്റിൽ കെട്ടി മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചത്.