നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
പെരുമറ്റം മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന നബിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു.

പെരുമറ്റം: പെരുമറ്റം മുസ്ലീം ജമാഅത്ത്
സംഘടിപ്പിക്കുന്ന നബിദിന
പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രസിഡന്റ് ഹാജി അമീർ അലി
സാഹിബ് പതാക ഉയർത്തി.തുടർന്ന് മഹല്ല് ഇമാം അബ്ദുൽ ഹമീദ്
അൻവരി പ്രാർത്ഥന നിർവഹിച്ചു.നബിദിനാഘോഷങ്ങൾ നവംബർ മൂന്ന് ഞായറാഴ്ച മുതൽ പത്താം തിയതിവരെ വി എം പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.സെക്രട്ടറി ജലാൽ, മറ്റ് കമ്മറ്റി അംഗങ്ങൾ, ദറസ് വിദ്യാർത്ഥികൾ,
മഹല്ലംഗങ്ങളും പങ്കെടുത്തു