പെരുന്നാളിനോട് അനുബന്ധിച്ചു കോതമംഗലം പട്ടണത്തിൽ ഗതാഗത നിയന്ത്രണം

പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലം പട്ടണത്തിൽ ഗതാഗത നിയന്ത്രണം.കോതമംഗലം മുനിസിപ്പൽ ഓഫീസിൽ വച്ച് നടന്ന യോഗത്തിലാണ് ഗതാഗത നിയന്ത്രണം നടപ്പാക്കാൻ തീരുമാനിച്ചത്. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ കോതമംഗലം പോലീസും അഗീകരിച്ചു.പെരുമ്പാവൂർ ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തു നിന്നും കോതമംഗലം ബസ് സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ തങ്കളം ബൈപ്പാസ് റോഡ് വഴി തിരിഞ്ഞ് മാർക്കറ്റ് റോഡ് വഴി ബസ് സ്റ്റാൻഡിൽ സ്റ്റാന്റിൽ എത്തിചേരാൻ ആണ് യോഗ നിർദേശം.
വിമലഗിരി ബൈപ്പാസ്, മലയിൻകീഴ് ബൈപ്പാസ് റോഡുകളിൽ വാഹന പാർക്കിംഗ് ഏതെങ്കിലും ഒരു വശത്തായി മാത്രം ആയിരിക്കും. ലോറി സ്റ്റാന്റ് മുതൽ കോഴിപ്പിള്ളി കവലവരെയും വൺവേസിസ്റ്റം നടപ്പാക്കും.ആലുവ മൂന്നാർ റോഡിൽ തങ്കളം മുതൽ കോഴിപ്പിള്ളി കവല വരെയും, മൂവാറ്റുപുഴ റോഡിൽ കോളേജ് ജംഗ്ഷൻ മുതൽ ചേലാട് വഴിക്ക് മലയിൻകീഴ് കവല വരെയും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾക്ക് പാർക്കിങ് ഉണ്ടായിരിക്കുന്നതല്ല എന്നും യോഗം അറിയിച്ചു.