നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
പുഴയായി ഒഴുകി കീച്ചേരിപ്പടി ….

Muvattupuzhanews.in
മുവാറ്റുപുഴ: മൂവാറ്റുപുഴ കീച്ചേരിപ്പടിയിൽ റോഡ് ഒരു പുഴയായി മാറി. കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് വലിയ തോതിൽ റോഡിലേക്ക് ഒഴുകിയ വെള്ളം പുഴപോലെ ഒഴുകി,വെള്ളക്കെട്ടും സൃഷ്ടിച്ചു. നഗരസഭാ പരിധിയിൽ ദിവസങ്ങളായി കുടിവെള്ളം മുടങ്ങുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ടൗണിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നാട്ടുകാർ പരാതിപ്പെട്ടു മണിക്കൂറുകൾ കഴിഞ്ഞാണ് കുടിവെള്ള വിതരണം നടത്തിയത് അത് വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പൊട്ടുന്നതായി വ്യാപക പരാതി വരുന്നുണ്ട്

