പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി ഇൻഫോമാജിക്ക് ബിസിനസ് ഓപ്പര്‍ച്യൂണിറ്റി എക്സ്പോ – 2019

കൊച്ചി: സംരംഭക ലോകത്തേക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് ഇന്‍ഫോമാജിക് ബിസിനസ് എക്‌സ്‌പോ. പ്രമുഖ ഡിജിറ്റല്‍മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഇന്‍ഫോമാജിക്കും, മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരായ പാഡിലും, സംയുക്തമായാണ് ഏകദിന ബിസിനസ് ഓപ്പര്‍ച്യൂണിറ്റി എക്‌സ്‌പോ നടത്തുന്നത്.
ഡിസംബര്‍ 7 ന് കലൂര്‍ A.J ഹാളില്‍ വെച്ച് നടത്തപ്പെടുന്ന പ്രോഗ്രാമില്‍ പ്രവേശനം സൗജന്യമാണ്. .
ഡീലര്‍ഷിപ്പുകളിലൂടെയും ഫ്രാഞ്ചൈസികളിലൂടെയും സ്വന്തം സംരംഭത്തെ വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് എക്‌സ്‌പോ ഒരുക്കുന്നത്.
ഡീലര്‍ഷിപ്പുകളും ഫ്രാഞ്ചൈസികളും മറ്റും തുടങ്ങാന്‍ ആരംഭിക്കുന്നവരെയും കമ്പനികളെയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുകയെന്ന ആശയമാണ് എക്‌സ്‌പോ മുന്നോട്ടുവെയ്ക്കുന്നത്. ഇതുവഴി സംരംഭകര്‍ക്ക് അവരുടെ ബിസിനസ് വിപുലീകരണത്തിനും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ആണ് ഒരുങ്ങുന്നത്. ഉത്പന്നങ്ങളുടെ പ്രദര്‍ശന, വിപണന ക്രമീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായും നിരവധി ആളുകള്‍ പങ്കെടുക്കുന്ന എക്‌സ്‌പോ വഴി സംരംഭകര്‍ക്ക് മുന്നിലേക്കെത്തുന്നത് നിരവധിയായ അവസരങ്ങളാണ്.
നിലവിലെ സംരഭം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, പുതിയ സംരഭം തുടങ്ങുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾക്കും, സംശയനിവാരണങ്ങൾക്കുമായി വിദഗ്ധരായവർ ഉൾപ്പെടുന്ന ബിസിനസ്സ് ക്ലിനിക്കും എക്സ്പോയുടെ ഭാഗമായി ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :+91 9447633800, 9447033800