പിറവത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.

പിറവം:ഇടിമിന്നൽ കക്കാട്ടിൽ യുവതിയായ വീട്ടമ്മുടെ ജീവനെടുത്തു. കക്കാട് നെടുമലയിൽ- പരിയാരുമറ്റത്തിൽ ദിനേശിന്റെ ഭാര്യ ശ്രീകല (39) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം.വീടിന് സമീപത്തെ പറമ്പിൽ ആടിനെ അഴിക്കാൻ പോയതായിരുന്നു ശ്രീകല. എന്നാൽ അവിടെയെത്തിയയുടനെ മിന്നലേറ്റ് വീഴുകയായരുന്നു. പിന്നാലെ പശുവിനെ അഴിക്കാനെത്തിയ മറ്റൊരു വീട്ടമ്മയാണ് ശ്രീകല വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ വീട്ടുകാരെയും, അയൽക്കാരെയും വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോളെക്കും മരണം സംഭവിച്ചിരുന്നു.വെളളൂർ മൂത്തേലി മ്യാലിൽ കുടുംബാംഗമാണ്. മക്കൾ:ശ്രീലക്ഷ്മി, ഗായത്രി. ഇരുവരും പിറവം എം.കെ.എം ഹൈസ്കൂൾ വിദ്യാർത്ഥികളാണ്.
പിറവം ജെ.എം.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് (തിങ്കളാഴ്ച്ച) പോലീസ് നടപടികൾക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.