പിടിച്ചുപറി കേസിലെ പ്രതികൾ അറസ്റ്റിൽ

Muvattupuzhanews.in

വാഴക്കുളം : വാഴക്കുളം ടൗണിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന അംഗപരിമിതനായ പുരുഷോത്തമന്റെ പക്കൽ നിന്നും കഴിഞ്ഞ ദിവസം പണം കവർന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെ വാഴക്കുളത്തെ സ്വകാര്യ വർക്ക്ഷോപ്പിന്റെ മുൻവശത്ത് വെച്ച് പുരുഷോത്തമനെ ദേഹോപദ്രവം ഏൽപ്പിക്കുകയും കയ്യിലുണ്ടായിരുന്ന 5000 രൂപയും ലോട്ടറി ടിക്കറ്റുകളും കവർച്ച നടത്തുകയുമാണുണ്ടായത് .കവർച്ച നടത്തിയ ഓനച്ചൻ എന്നറിയപ്പെടുന്ന ഉലഹന്നാൻ വലിയപറമ്പിൽ,കദളിക്കാട് സ്വദേശി സുധീഷ് മോൻ പുൽപ്പറമ്പിൽ,ഉണ്ണി വളോമറ്റത്തിൽ എന്നിവരെ വാഴക്കുളം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും 2650രൂപയും 12 ലോട്ടറി ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ് ഐ ഗിരീഷ് ജി എസ്, എ എസ് ഐ മാത്യു അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ ജെ, ബിനു എൻ എം,ജിൻസൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Back to top button
error: Content is protected !!