പാലാരിവട്ടം കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി.

Muvattupuzhanews.in

മൂവാറ്റുപുഴ:പാലാരിവട്ടം കേസിലെ പ്രതികൾക്ക് ജാമ്യം.മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹൈക്കോതി ഉത്തരവ് ഹാജരാക്കിയാണ് ജാമ്യം നേടിയത്. ഹൈക്കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവായിരുന്നു.

പാലം കോൺട്രാക്ടർ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതി RBDCK മാനേജർ എം.ടി. തങ്കച്ചൻ , മുൻ PWD സെക്രട്ടറി 4ാം പ്രതി ടി.ഒ. സൂരജ് എന്നിവർ കഴിഞ്ഞ 67 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്നു.ഇന്ന് വൈകുന്നേരത്തോടെ ഇവർ ജാമ്യത്തിലിറങ്ങി.

ആഗസ്റ്റ് 30 നാണ് പാലാരിവട്ടം കേസ്സിലെ പ്രതികളെ വിജിലൻസ് പോലീസ് അറസ്റ്റു ചെയ്തത്.

Leave a Reply

Back to top button
error: Content is protected !!