പായിപ്ര പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനവും അഴിമതിയും ആരോപിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പായിപ്ര ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനവും അഴിമതിയും ആരോപിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പായിപ്ര ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സി.പി.ഐയുടെ മണ്ഡലം കമ്മിറ്റി അംഗം വി.എം നവാസ് അദ്ധ്യക്ഷത വഹിച്ചു. എൽ ഡി എഫ് പാർലമെൻറ് പാർട്ടി സെക്രട്ടറി വി.എച്ച് ഷഫീഖ് സ്വാഗതം പറഞ്ഞു സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ പ്രഭാകരൻ ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, മുളവൂർ ലോക്കൽ സെക്രട്ടറി മുരളി, സി.പി ഐ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി ശ്രീകാന്ത്,സി.പി.എം എരിയ കമ്മിറ്റി അംഗങ്ങളായ വി.ആർ ശാലിനി,കെ.എം ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. പായിപ്ര കവലയിൽ നിന്ന് പ്രകടനമായി എത്തിയാണ് ധർണ നടത്തിയത്. പഞ്ചായത്ത് മെമ്പർമാരായ പി.എസ് ഗോപകുമാർ, നസീമ സുനിൽ, അനിൽ, കെ. ജി മനോജ് , സിദ്ദീഖ് സി.കെ, ശിഹാബ് , മറിയംബീവി നാസർ, ആമിന മുഹമ്മദ് റാഫി, ബി. അശ്വതിശ്രീജിത്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സിജു, എന്നിവർ നേതൃത്വം നൽകി.


