പായിപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം.

Muvattupuzhanews.in

മൂവാറ്റുപുഴ: യു ഡി എഫ് ഭരിക്കുന്ന പായിപ്ര പഞ്ചായത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനത്തേക്ക് സി പി ഐ യിലെ ആമിന മുഹമ്മദ് റാഫി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗിലെ രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പ് യോഗം ബഹിഷ്കരിച്ചു.മുസ്ലിം ലീഗിലെ ഭിന്നതയും ചേരിതിരിവും ഇടതുമുന്നണിക്ക് നേട്ടമാവുകയായിരുന്നു.നിലവിൽ ചെയർപേഴ്സനായിരുന്ന സുറുമി ഉമ്മർ ഇടതുമുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നത് മൂലമാണ് രാജിവെച്ചത്.ഒടുവിൽ ഇന്ന് രാവിലെ 11:30 ടെ നടന്ന തിരഞ്ഞെടുപ്പിലാണ് ആമിന മുഹമ്മദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.അഞ്ചംഗ സ്റ്റാൻഡിങ് കമ്മിറ്റിയിൽ മുസ്ലിംലീഗിലെ സൈനബ കൊച്ചുക്കാർ(അഞ്ചാം വാർഡ്) സീനത്ത് സീസ്(നാലാം വാർഡ്) എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.ഇവർക്കു പുറമേ കെ എ ഷിഹാബ് (സിപിഐ), ആമിന മുഹമ്മദ് റാഫി (സിപിഐ), സുറുമി ഉമ്മർ (മുസ്ലിംലീഗ്) എന്നിവരാണ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഉള്ളത്.മുസ്‌ലിംലീഗിലെ ധാരണ അനുസരിച്ച് സുറുമി ഉമ്മറിന് ആദ്യത്തെ രണ്ടര വർഷമാണ് ചെയർപേഴ്സൺ സ്ഥാനം നിശ്ചയിചച്ചിരുന്നത് എന്നാണ് മുസ്ലിംലീഗ് നേതൃത്വം പറയുന്നത്. തുടർന്ന് സ്ഥാനം രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും സ്ഥാനം രാജിവെക്കാൻ തയ്യാറായില്ല. ഒടുവിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നിർദ്ദേശവും ലംഘിച്ചാണ് സുറുമി സ്ഥാനത്ത് തുടരുന്നത് എന്നാണ് ആക്ഷേപം.പിന്നീട് എൽഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നതോടെയാണ് സുറുമി രാജിവച്ചത്. 22 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 14 പേരുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലാണ് പ്രധാന സ്റ്റാൻഡിങ് കമ്മിറ്റി കൈവിട്ടു പോയത്

Leave a Reply

Back to top button
error: Content is protected !!