പായിപ്ര കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെ കേരളത്തിലെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം.

Muvattupuzhanews.in
മുവാറ്റുപുഴ: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി നാഷണല് ക്വാളിറ്റി അഷ്വറന്സ് സ്റ്റാന്‍ഡേര്ഡ് (എന്ക്യൂഎഎസ്) അംഗീകാരം ലഭിച്ചു.
പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തെ കൂടാതെ,വയനാട് ജില്ലയിലെ പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%),താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%),കണ്ണൂർ കതിരൂർ കുടുംബാരോഗ്യ കേന്ദ്രം (93%),കോട്ടയം ജില്ലയിലെ വെള്ളിയാനൂർ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യുപിഎച്ച്‌സി. (90.6%), എറണാകുളം ജില്ലയിലെ കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസർക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%),
കണ്ണൂർ കൂവോട് യുപിഎച്ച്‌സി (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%),കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%), മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്ക്യൂഎഎസ് ബഹുമതി നേടിയത്.

എന്ക്യുഎഎസ് അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. എന്ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്‌സികള്ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇന്സറ്റീവ്സ് ലഭിക്കും.സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്ക്യുഎഎസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്.അതിൽ മുവാറ്റുപുഴ പായിപ്രയും ഉൾപ്പെടുന്നു.
ആരോഗ്യ മേഖലയില് ചെയ്യുന്ന പ്രവർത്തനങ്ങള്ക്കുളള അംഗീകാരമാണ് തുടർച്ചയായുളള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഈ വർഷം അവസാനത്തോടെ 140 സർക്കാർ ആശുപത്രികളെങ്കിലും എന്ക്യുഎഎസ്. അംഗീകാരം നേടിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും, ആരോഗ്യ വകുപ്പ് അതിനുവേണ്ടിയാണ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു.