പായിപ്രയിൽ ആറ് വയസുകാരിയെ പീഢിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

Muvattupuzhanews.in
മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളികൾ പാർത്തിരുന്ന പായിപ്ര ഭാഗത്തുള്ള ലൈൻ കെട്ടിടത്തിൽ വച്ച് മറ്റൊരു അന്യ സംസ്ഥാനത്തൊഴിലാളിയുടെ 6 വയസ്സുള്ള പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തു.
പായിപ്ര ഭാഗത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ അംഗൻവാടിയിൽ പോകാതിരുന്ന ദിവസങ്ങളിലാണ് ഇവർ പീഡിപ്പിച്ചിരുന്നത്. എറണാകുളം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തായത്. ഒഡിഷ സ്വദേശികളായ മനോജ്, പബിത്ര എന്നിവരാണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ എം.എ. മുഹമ്മദ്, സബ്ബ് ഇൻസ്പെക്ടർ സൂഫി, അസ്സി. സബ്ബ് ഇൻസ്പെക്ടർ സലീം.പി.കെ, സിവിൽ പോലീസ് ഓഫീസർമാരായ അഗസ്റ്റിൻ ജോസഫ്, ബിപിൻ മോഹൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.