നാട്ടിന്‍പുറം ലൈവ്പായിപ്ര
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഞായറാഴ്ച മുളവൂരിൽ


ഡീൻ കുര്യാക്കോസ് എം.പി, എൽദോ എബ്രഹാം എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ്, മുളവൂർ സെന്റ് മേരീസ് യാക്കോബായ ചർച്ച് വികാരി ഫാ. എൽദോസ് പാറയ്ക്കൽ പുത്തൻപുര, മുളവൂർ അറേക്കാട് ദേവി ക്ഷേത്രം മേൽശാന്തി പി.എൻ.നാരായണൻ നമ്പൂതിരി എന്നിവർ വിശിഷ്ട അഥിതികളായിരിക്കും. മദ്രസയിൽ നിന്നും സ്‌റ്റേറ്റ് തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം മഹൽ പ്രസിഡന്റ് പി.എ.അലിയാർ നിർവ്വഹിക്കും. എം.എം.ബാവ മൗലവി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് പാനിപ്ര കെ.ബി.ഖാലിദ് ഉസ്താദ് നേതൃത്വം നൽകും.