പരിസ്ഥിതി ശുചിത്വ സാക്ഷരത യജ്ഞo ഉദ്ഘാടനം ചെയ്തു.

മുവാറ്റുപുഴ : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150- ആം ജന്മദിനത്തോട് അനുബന്ധിച്ചു മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കീരംപാറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 150ദിവസം നീണ്ടു നിൽക്കുന്ന പരിസ്ഥിതി ശുചിത്വ സാക്ഷരത യജ്ഞo സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വീടുകൾ സന്ദർശിച് പരിസ്ഥിതി ശുചിത്വം ബോധവൽക്കരണം നടത്തും. കൂടാതെ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും തുണി കൊണ്ട് നിർമ്മിച്ച ക്യാരിബാഗുകൾ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സെമിനാറുകളും റാലികളും സംഘടിപ്പിക്കും. കീരംപാറ ഗ്രാമപഞ്ചായത്തിനെ 100% പരിസ്ഥിതി ശുചിത്വം സാക്ഷരത നേടിയ പഞ്ചായത്ത് ആക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബെന്നി പോൾ നിർവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി അയ്യപ്പൻ, പഞ്ചായത്ത് മെമ്പർ ശ്രീമതി ജെസ്സി ജോസ്, മെഡിക്കൽ ഓഫീസർ ഡോക്ടർ ലിൻസി ബിൻസ്, മാർ അത്തനേഷ്യസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ എൽദോസ് എ എം, ഡോക്ടർ ജാനി ചുങ്കത്ത് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ കീരംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രവും അതിന്റെ പരിസരവും വൃത്തിയാക്കി. ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു.


