പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കോതമംഗലം: പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.കോട്ടപ്പടി മുട്ടത്തുപാറ ശരത്ത്(21) അറസ്റ്റിലായത്.കോതമംഗലത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.പ്രതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.പെണ്‍കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.