പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉന്നതതല യോഗം ചേർന്നു.

കോതമംഗലം: പട്ടയ ഭൂമിയിൽ നട്ടു വളർത്തിയതും അല്ലാത്തതുമായ മരങ്ങൾ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ ചേമ്പറിൽ യോഗം ചേർന്നു.യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രിയെ കൂടാതെ വനം വകുപ്പ് മന്ത്രി കെ രാജു,ആന്റണി ജോൺ എംഎൽഎ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്,റവന്യൂ സെക്രട്ടറി പി വേണു,ബെന്നിച്ചൻ പിസിസിഎഫ്(എഫ്‌എൽആർ),ദീപക്‌ മിശ്ര സിസിഎഫ്(എച്ച്ആർസി),എം പി വിനോദ്,അസിസ്റ്റന്റ് കമ്മീഷണർ സിഎൽആർ,ദിനേഷ് കുമാർ ഡെപ്യൂട്ടി കളക്ടർ,എം റ്റി അനിൽകുമാർ ആർ ഡി ഒ മുവാറ്റുപുഴ,സുൽഫിക്കർ റഹ്മാൻ ഡെപ്യൂട്ടി സെക്രട്ടറി ഫോറസ്റ്റ്,എസ് ഉണ്ണികൃഷ്ണൻ ഡി എഫ് ഒ കോതമംഗലം,റേച്ചൽ കെ വർഗീസ് തഹസിൽദാർ കോതമംഗലം,പി എം അബ്ദുൾ സലാം ജെ എസ് താലൂക്ക് കോതമംഗലം,ഭരതൻ കെ എസ് വില്ലേജ് ഓഫീസർ കോതമംഗലം,എം കെ രാമചന്ദ്രൻ സിപിഐ മണ്ഡലം സെക്രട്ടറി,സിപിഐ(എം)ലോക്കൽ സെക്രട്ടറി പി കെ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.64 ലെ ഭൂമി പതിവ് ചട്ടങ്ങളുടെ ഭാഗമായ GO 60/17 റവന്യൂ,SRO(സ്റ്റാറ്റ്യൂട്ടറി റൂൾസ് ആന്റ് ഓർഡേഴ്സ്)621/17 പ്രകാരവും നിലവിൽ പട്ടയ ഭൂമിയിൽ നട്ടു വളർത്തിയതോ അല്ലാത്തതോ ആയ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പ്രധാന തടസ്സമായി ഉണ്ടായിരുന്നത്.പ്രസ്തുത SRO ൽ ആവശ്യമായ ഭേതഗതി വരുത്തണമെന്ന് യോഗത്തിൽ മന്ത്രിമാർ നിർദേശിച്ചു.ഇതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Back to top button
error: Content is protected !!