പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും; എല്‍ദോ എബ്രഹാം എം എല്‍ എ


മൂവാറ്റുപുഴ: പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്നും ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനായി റുമാനിയയിലേയ്ക്ക് പോകുന്ന താരങ്ങളായ മധു മാധവ്, ആര്‍ദ്ര സുരേഷ് എന്നിവര്‍ക്ക് യാത്രയയ്പ്പ് നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പഞ്ചഗുസ്തിയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിന്റെ ചിലവ് പൂര്‍ണ്ണമായും താരങ്ങള്‍ തന്നെ വഹിക്കേണ്ട സ്ഥിതിയാണ്. കഴിവുണ്ടായിട്ടും സാമ്പത്തീക പ്രതിസന്ധിയുള്ള മികച്ച താരങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുകയാണ്. പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റ് കായീക താരങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ ഇവരുടെയും മത്സര ചിലവ് സര്‍ക്കാരിന് വഹിക്കാനാകും. ആയതിനാല്‍ പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം.എല്‍.എ പറഞ്ഞു. താരങ്ങളെ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഉപഹാരവും നല്‍കി. ഒക്ടോബര്‍ 26 മുതല്‍ നവംമ്പര്‍ 4 വരെ റൊമേനിയയിലെ കോണ്‍സ്റ്റന്‍ന്റായില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. മുവാറ്റുപുഴ വാഴക്കുളം കാവന ഇടകുടിയില്‍ മധു മാധവ് 70 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിലും, റൈറ്റ് വിഭാഗത്തിലും, മുവാറ്റുപുഴ നിര്‍മ്മല സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും, വെള്ളൂര്‍കുന്നം മേലേത്ത് ഞാലില്‍ സുരേഷ് മാധവന്റെയും റീജ സുരേഷിന്റെയും മകളുമായ ആര്‍ദ്ര സുരേഷ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ലഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ഇന്നലെ വൈകിട്ട് 7.30ന് നെടുംബാശ്ശേരിയില്‍ നിന്നും താരങ്ങള്‍ റുമാനിയയിലേയ്ക്ക് പുറപ്പെട്ടു. ചടങ്ങില്‍ നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു.